കാഞ്ഞങ്ങാട്: പ്രമുഖ പണ്ഡിതനും,സൂഫിവര്യനുമായ ശൈഖുനാ ആലംപാടി ഉസ്താദ് 13-ാം ആണ്ട് അനുസ്മണ പ്രാർത്ഥന സമ്മേളനത്തിന് നാളെ പഴയകടപ്പുറം മഖാം അങ്കണത്തിൽ തുടക്കമാകും.
ജുമുഅ നിസ്കാര ശേഷം സ്വാഗതസംഘം ചെയർമാൻ ബഹ്റൈൻ അബ്ദുർറഹ്‌മാൻ ഹാജി പതാക ഉയർത്തും. മഗ്‌രിബ് നിസ്കാരാനന്തരം ശൈഖുനാ മഞ്ഞനാടി ഉസ്താദ് മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ നേതൃത്വം നൽകും.
7:30ന് സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കേയ തങ്ങൾ കുമ്പോൽ രണ്ട് ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യും. ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ മുഖ്യപ്രഭാഷണം നടത്തും.
ജമാഅത്ത് വൈസ് പ്രസിഡണ്ട് അബ്ദുസ്സത്താർ പഴയകടപ്പുറം അധ്യക്ഷത വഹിക്കും. സെക്രട്ടറി പി.എ അമീർ സ്വാഗതം പറയും.
കാടാച്ചിറ അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ,വി.സി അബ്ദുല്ല സഅദി,അബ്ദുൽഖാദിർ സഖാഫി ആറങ്ങാടി,എം.അബ്ദുർറഹ്‌മാൻ സഖാഫി, സി.പി അബ്ദുല്ല,എം.കെ അബ്ദുല്ല മുസ്‌ലിയാർ,സി.പി ശരീഫ് പ്രസംഗിക്കും. കൺവീനർ സി.പി അഹ്‌മദ് നന്ദി പറയും.
നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മനാറുൽ ഉലൂം ശിഷ്യസംഗമവും 2 മണിക്ക് ആലംപാടി ഉസ്താദ് മഖാം സിയാറത്ത്,ഖത്മുൽ ഖുർആനും വൈകിട്ട് നാലിന് മൗലിദ്, അനുസ്മരണ സമ്മേളനം, കൂട്ടുപ്രാർത്ഥന തുടങ്ങിയവയും 6 മണിക്ക് അന്നദാനവും നടക്കും.
സയ്യിദ് ഹസനുൽ അഹ്ദൽ,എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത്,സയ്യിദ് ജലാലുദ്ദീൻ ഹാദി ആദൂർ,സയ്യിദ് ശൈഷേഖ് തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ, ശൗഖത്തലി തങ്ങൾ, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുൽഖാദിർ മദനി,കുഞ്ഞബ്ദുല്ല ദാരിമി,വൈ.എം അബ്ദുർറഹ്‌മാൻ അഹ്സനി,കാട്ടിപ്പാറ അബ്ദുൽഖാദിർ സഖാഫി,മൂസാ സഖാഫി കളത്തൂർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.
0 Comments