താജ് ഗേറ്റ്‌വേ ബേക്കലിൽ തുറന്നു; ഔദ്യോഗിക ഉൽഘാടനം വിപുലമായി നടത്തും

LATEST UPDATES

6/recent/ticker-posts

താജ് ഗേറ്റ്‌വേ ബേക്കലിൽ തുറന്നു; ഔദ്യോഗിക ഉൽഘാടനം വിപുലമായി നടത്തും

 



ബേക്കൽ വിനോദ സഞ്ചാര മേഖലയിൽ ചരിത്രം രജിച്ച് ടാറ്റാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റാലിറ്റി ഡിവിഷനായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റിഡ് തുടങ്ങുന്ന പുതിയ ബ്രാൻഡായ താജ് ഗേറ്റ്‌വേയുടെ ആദ്യത്തെ ഹോട്ടൽ ബേക്കലിൽ പ്രവർത്തനമാരംഭിച്ചു.ബേക്കലിൽ IHCL ൻ്റെ കീഴിലുള്ള രണ്ടാമത്തെ റിസോർട്ടാണിത് .


151 മുറികളുള്ള റിസോർട്ടിൻ്റെ സോഫ്റ്റ് ലോഞ്ചിംഗ് നടന്നു.60 മുറികളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്.ബാക്കി മുറികളുടെ മിനുക്ക് പണികൾ ദ്രുദഗതിയിൽ നടന്ന് വരുന്നു.


ഇതോടെ സംസ്ഥാന സർക്കാറിൻ്റെ സ്വപന പദ്ധതിയായ ബേക്കൽ ടൂറിസത്തിനായി ബേക്കൽ റിസോർട്ട് ഡവലപ്മെൻ്റ് കോർപറേഷൻ സ്ഥലമേറ്റെടുത്ത് പാട്ടത്തിന് നൽകിയ 6 റിസോർട്ട് സൈറ്റുകളിൽ മൂന്നാമത്തെ പഞ്ചനക്ഷത്ര റിസോർട്ടും പ്രവർത്തനക്ഷമമായി.കൊളവയലിലെയും ചെമ്പിരിക്കയിലെയും BRDC പാട്ടത്തിന് നൽകിയ ഭൂമി  തിരിച്ചെടുത്ത് പുതിയ സംരഭകർക്ക് നൽകിയ സൈറ്റിൽ നിർമ്മാണം തുടങ്ങാനിരിക്കുകയാണ്.


നിലവിലുള്ള താജ് ലളിത് റിസോർട്ടുകളിലെ 120 മുറികൾ വച്ചുള്ള ഡെസ്റ്റിനേഷൻ വെഡ്ഢിംഗുകൾക്കും മീറ്റിംഗുകൾക്കും കോൺഫറൻസുകൾക്കുമപ്പുറം ഇനി കൂടുൽ ആളുകൾ പങ്കെടുക്കുന്ന   ഇത്തരം പരിപാടികളും ബേക്കലിൽ വെച്ച് നടക്കും. IHCL ധാരണാപത്രത്തിൽ ഒപ്പ് വെച്ച ബഡ്ജറ്റ് ഹോട്ടലായ 150 മുറികളുള്ള താജ് ജിൻജർ കൂടി ബേക്കലിൽ വരുന്നതോടെ IHCLൻ്റെ കീഴിലുള്ള മൂന്ന് ഹോട്ടലുകളുള്ള ഡെസ്റ്റിനേഷനായി ബേക്കൽ മാറും.


ദക്ഷിണേന്ത്യയിലെ ഏറ്റ വും വലിയ വൈവിധ്യമാർണ വിനോദ സഞ്ചാര  കേന്ദ്രം എന്നതിനപ്പുറം വിനോദ സഞ്ചാര കേന്ദ്രത്തിലെ കല്യാണങ്ങൾക്കും മീറ്റിംഗുകൾക്കും കോൺഫറസുകൾക്കുമുള്ള ഹബ്ബായി ബേക്കൽ മാറുകയാണ്.

Post a Comment

0 Comments