ചെമ്പരിക്കയിൽ കോളജ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

ചെമ്പരിക്കയിൽ കോളജ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍



കാസര്‍കോട്ട് കോളജ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പരിക്ക കോട്ടുവളപ്പ് മാണി റോഡിലെ അബ്ദുല്ലക്കുഞ്ഞി – ഹഫ്സത് ദമ്പതികളുടെ മകനും സീതാംഗോളി മാലിക് ദീനാര്‍ കോളജിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മാനജ്മെന്റ് വിദ്യാര്‍ഥിയുമായ ഹിഷാം അബ്ദുസ്സലാം(21) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ സുബ്ഹി നിസ്‌കാരം കഴിഞ്ഞുപള്ളിയില്‍ നിന്നു വന്ന ഹിഷാം ചായ കുടിച്ചശേഷം മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ പോയതായിരുന്നു. ഉച്ചയ്ക്ക് ശേഷം ഹിഷാം എഴുന്നേറ്റ് വരാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ ചെന്ന് നോക്കിയപ്പോഴാണ് ഹിഷാമിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.


മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: അര്‍ശാദ്, ഹാഷിം, ഹിബതുല്ല, ഫാത്വിമ.


Post a Comment

0 Comments