കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ അമൃത് സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും: ഉണ്ണിത്താന്‍ എം.പി

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ അമൃത് സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും: ഉണ്ണിത്താന്‍ എം.പി



കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ അമൃത് റെയില്‍വേ സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഇടപ്പെടല്‍ നടത്തുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷന്‍ സാധ്യതകളും വികസനവും എന്ന വിഷയത്തിലുളള വികസന ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷന്‍ അമൃത് സ് റ്റേഷനാക്കി ഉയര്‍ത്തിയാല്‍ നിലവിലുള്ള ങ്ങപ്രശ്‌നളില്‍ തൊണ്ണൂര്‍ ശതമാനം വിഷയങ്ങളിലും പരിഹാരമുണ്ടാവും. പാര്‍ക്കിംഗ് ഏരിയ, ആര്‍.പി.എഫ് സ്‌റ്റേഷന്‍ അടക്കം കാഞ്ഞങ്ങാട് റെയില്‍വേ നിലവില്‍ അനുഭവിക്കുന്ന മിക്കവാറും പ്രശ്‌നങ്ങള്‍ക്ക് അമൃത് സ് റ്റേഷനില്‍പ്പെട്ടാല്‍ പരിഹാരമുണ്ടാവും. കോവിഡ് കാലത്തിന് മുമ്പ് സ് റ്റോപ്പ് നിര്‍ത്തലാക്കിയ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് 12618 ന്റെ സ് റ്റോപ്പ് അനുവദിക്കുന്നതടക്കമുള്ളതിന് ഇട പ്പെടല്‍ നടക്കും. 

കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷന്‍ പരിസരം ഇരുട്ടിലാകുന്നത് ഒഴിവാക്കാനായി ഹൈമാസ്‌ക് ലൈറ്റ് അനുവദിക്കുന്നതടക്കമുള്ളതിന് ശ്രമം നടത്തും. കാഞ്ഞങ്ങാട് കാണിയൂര്‍ പാത റെയില്‍വേയെ സംബന്ധിച്ചടുത്തോളം നടപിലാക്കാന്‍ കഴിയുന്ന പദ്ധതിയാണ്. അത് കൂടി വന്നാല്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്റെ മുഖച്ഛായ ഒന്നു കൂടി മാറും. അതിനുള്ള ശ്രമമവും നടക്കും. കാണിയൂര്‍-കാഞ്ഞങ്ങാട് റെയില്‍ വേ പദ്ധതിയുമായി ബന്ധ പ്പെട്ട് മുന്നിട്ടിറങ്ങിയ സമയങ്ങളില്‍ കാര്യമായി പിന്തുണ ലഭിച്ചിട്ടില്ലായെന്നുള്ള വിമര്‍ശനവും എം.പി ഉന്നയിച്ചു. കരയുന്ന കുഞ്ഞിനെ പാലുള്ളുവെന്നത് പോലെ കൂടുതല്‍ ആവശ്യങ്ങളുന്നയിച്ച് വരുന്നവര്‍ക്ക് മാത്രമാണ് പലപ്പോഴും വികസന പദ്ധതികള്‍ അനുവദിച്ച് കിട്ടാറുള്ളു. അതു കൊണ്ട് തന്നെ അത്തരത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

 നഗരരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി. ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു. ഫസലു റഹ്മാന്‍ ആമുഖഭാഷണം നടത്തി. വിവിധ രാഷ്ട്രീയ സംഘടനാപ്രതിനിധികളായ കെ രാജ്‌മോഹന്‍ , എ ദാമോദരന്‍, കെ കെ ജാഫര്‍, അഡ്വ. പി.അപ്പുക്കുട്ടന്‍, എന്‍.അശോക്കുമാര്‍,സികെ ആസിഫ് , കെ പി മോഹനന്‍ , ടി മുഹമ്മദ് അസ്ലം, കെ മുഹമ്മദ് കുഞ്ഞി, മാനുവല്‍ കുറിച്ചിത്താനം,  മുഹമ്മദ് മുറിയനാവി, പി.എം നാസര്‍, പങ്കജാക്ഷന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജോയ്മാരൂര്‍ ചര്‍ച്ചകളുടെ ക്രോഡീകരം നടത്തി. കെ.എസ് ഹരി നന്ദി പറഞ്ഞു.

Post a Comment

0 Comments