മദ്രസകൾ അടച്ചുപൂട്ടണമെന്ന വികലമായ നിർദേശത്തെ എതിർക്കാൻ പൊതുസമൂഹം തയ്യാറാവണം: കാഞ്ഞങ്ങാട് യതീംഖാന കമ്മിറ്റി

മദ്രസകൾ അടച്ചുപൂട്ടണമെന്ന വികലമായ നിർദേശത്തെ എതിർക്കാൻ പൊതുസമൂഹം തയ്യാറാവണം: കാഞ്ഞങ്ങാട് യതീംഖാന കമ്മിറ്റി




കാഞ്ഞങ്ങാട്: മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ വികലമായ നിർദേശം സംഘ്പരിവാറിൻ്റെ പ്രീതിക്ക് വേണ്ടിയാണന്നും 

സംഘപരിവാറിന്റെ വർഗീയ അജണ്ട ബാലാവകാശ കമ്മീഷൻ്റെ മറവിൽ നടപ്പിലാക്കാനുള്ള ശ്രമമാണെന്നും കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഈ നീക്കത്തെ എതിർക്കാൻ പൊതുസമൂഹം തയ്യാറാവണമെന്നും  കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

 

സംഘപരിവാർ ശക്തികൾ തുടർന്നുവരുന്ന മുസ്ലിം വിരുദ്ധ അജണ്ടകളുടെ ഭാഗമാണ് മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ വികലമായ നിർദേശം. കുഞ്ഞു മനസ്സുകൾക്ക് മതബോധത്തിന്റെയും ധാർമികതയുടെയും ഉന്നത സംസ്കാരത്തിന്റെയും ശിക്ഷണം നൽകുന്ന പാഠശാലകളാണ് മദ്രസകൾ. അവ അടച്ചുപൂട്ടണം എന്ന നിർദ്ദേശം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളുടെ ലംഘനവുമാണ്. 

മത ന്യൂനപക്ശങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശത്തിൻമേലുള്ള ഇത്തരം കടന്നു കയറ്റത്തെ എതിർക്കാൻ പൊതുസമൂഹം തയ്യാറാവണം. 

യോഗത്തിൽ പ്രസിഡൻ്റ് ബെസ്റ്റോ കുഞ്ഞാമദ് അധ്യക്ഷത വഹിച്ചു. എം പി ജാഫർ, ബി എം മുഹമ്മദ് കുഞ്ഞി, ആസിഫ് മെട്രോ, ഹമീദ് ചേരക്കാടത്ത്, പി എം നാസ്സർ, എം പി നൗഷാദ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സുപ്രിം മുഹമ്മദ് കുഞ്ഞി സ്വാഗതവും, ട്രഷറർ സി കെ റഹ്മത്തുള്ള നന്ദിയും പറഞ്ഞു.

Post a Comment

0 Comments