കാസർകോട്: മാന്യ സംസം നഗറിലെ സകരിയ-റയിസ ദമ്പതികളുടെ മകൻ ആദം ഹൻസൽ ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ 'ഐ ബി ആർ അച്ചീവർ' ബഹുമതി കരസ്ഥമാക്കിയത്.
ഒരു വയസ്സും 10 മാസവും പ്രായമുള്ള ആദം ഹൻസൽ 10 വാഹനങ്ങൾ, 14 മൃഗങ്ങൾ, 8 പഴങ്ങൾ, 5 വളർത്തുമൃഗങ്ങൾ, 5 പ്രവർത്തനങ്ങൾ, 15 വസ്തുക്കൾ, 12 ശരീരഭാഗങ്ങൾ എന്നിവ തിരിച്ചറിയൽ; 25 രൂപങ്ങൾ അടങ്ങുന്ന ഒരു പസിൽ പൂർത്തിയാക്കുകയും 7 വളയങ്ങൾ അടുക്കുകയും ചെയ്യുന്നതിലൂടെയാണ് നേട്ടഠ കൈവരിച്ചത്.
പിതാവ് സക്കറിയ അബുദാബിയിൽ ഓപ്പോ ബ്രാൻഡ് റപ്രസെന്റീവായി ജോലി ചെയ്യുന്നു.മാതാവ് റയിസ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ എക്സറേ ടെക്നീഷ്യയാണ്.
കുഞ്ഞു പ്രായത്തിൽ തന്നെ ആദമിന് കരുത്തായത് മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയാണ്.
0 Comments