കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് തലനാരിക്ക് രക്ഷപ്പെട്ടു

കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് തലനാരിക്ക് രക്ഷപ്പെട്ടു



പയ്യന്നൂർ:  ദുരന്തത്തില്‍ നിന്ന് തലനാരിക്ക് രക്ഷപ്പെട്ട് വന്ദേഭാരത് ട്രെയിന്‍. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിനിനാണ് കണ്ണൂര്‍ പയ്യന്നൂരില്‍ വെച്ച് സഡന്‍ ബ്രേക്കിടേണ്ടി വന്നത്. ട്രെയിന്‍ കടന്ന് വരുമ്പോള്‍ പയ്യന്നൂര്‍ റയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറിയതാണ് ആശങ്ക ഉണ്ടാക്കിയത്. ഉടന്‍ തന്നെ ലോക്കോ പൈലറ്റ് സന്ധന്‍ ബ്രേക്ക് ഇട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. ഉച്ചക്ക് 12.35 ഓടെയാണ് സംഭവം.

അമൃത് ഭാരത് പദ്ധതിയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടു വന്ന കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. ഉടന്‍ തന്നെ ലോക്കോ പൈലറ്റിന്റെ ഇടപെടലുണ്ടായത് വന്‍ ദുരന്തം ഒഴിവാക്കി. അതേസമയം, വാഹനമോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments