കാസർകോട്: ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി നൽകി വരുന്ന മൂന്നാമത് ടൂറിസം എക്സലൻസ് പുരസ്കാരം ജില്ലാ കലക്ടർ കെ ഇമ്പശേഖരൻ കാസർകോട് സിറ്റി ടവറിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് മുൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫിന് സമ്മാനിച്ചു .ബി ആർ ഡി സി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത് പൊന്നാടയണിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷം ഡി.ടി.പി.സി സെക്രട്ടറിയായി സേവനമനുഷ്ടിച്ചപ്പോൾ ജില്ലയുടെ ടൂറിസം വികസനത്തിനായി ചെയ്ത മികച്ച പ്രവർത്തനമാണ് അദ്ദേഹത്തെ അവാർഡിനർഹനാക്കിയത്.അഡ്മിൻ പാനൽ അംഗങ്ങളായ മുൻ ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവൻ,സമൂഹ്യ പ്രവർത്തകൻ ഫറൂക് കാസ്മി തുടങ്ങിയവരുടെ സമിതിയാണ് അവാർഡിന് ലിജോ ജോസഫിനെ തിരഞ്ഞെടുത്തത്.
ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട്,അഡ്മിൻ പാനൽ അംഗം ഫാറൂക്ക് കാസ്മി,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ, കലക്ടറേറ്റ് ഫിനാൻസ് ഓഫീസർ മുഹമ്മദ് സമീർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, അനിൽ കുമാർ കെ.വി തുടങ്ങിയവർ സംസാരിച്ചു.
0 Comments