കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നുആവശ്യപ്പെട്ടുകൊണ്ട് എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് മേഖല സംയുക്തമായി കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
മാർച്ചിലും ധർണ്ണയിലും നിരവധി തൊഴിലാളികളാണ് അണിനിരന്നത്.
അധികാരികളുടെ കണ്ണു തുറക്കണം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ധർണ്ണയിൽ പ്രതിഷേധം ഇരമ്പി
എസ് ടി യു സംസ്ഥാന സെക്രട്ടറിയും '
മോട്ടോ ഫെഡറേഷൻ
ജില്ലാ പ്രസിഡന്റുമായ ശരീഫ് കൊടവഞ്ചി
ധർണ്ണ ഉദ്ഘാടനം ചെയ്തു
ജില്ലാ സെക്രട്ടറി റഷീദ് മുറിയനാവി അദ്ധ്യക്ഷത വഹിച്ചു ,
അബ്ദുല്ല പടന്നക്കാട് സ്വാഗതം പറഞ്ഞു
മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം പി ജാഫർ മുഖ്യപ്രഭാഷണം നടത്തി,
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് റസാഖ് തായലകണ്ടി,ജനറൽ സെക്രട്ടറി കെ കെ ജാഫർ,
എസ്
ടി യു ജില്ലാ സെക്രട്ടറി എൽ കെ ഇബ്രാഹിം,
മോട്ടോർ ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഷംസീർ തൃക്കരിപ്പൂർ ,
മോട്ടോർ തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് യൂണിറ്റ് ജനറൽ സെക്രട്ടറി ശരീഫ് ബല്ലാക്കടപ്പുറം,
ട്രഷറർ മൻസൂർ കുശാൽനഗർ,
അഷ്റഫ് കടിക്കാൽ, റഫീഖ് ബാവനഗർ,
കരീം കുശാൽ നഗർ,യൂനുസ് വടകര മുക്ക്
സലാംമീനാപ്പീസ്,
ഷുക്കൂർ ബാവനഗർ
ബാലൻ
(ഐ എൻ ടി യു സി )തുടങ്ങിയവർ സംസാരിച്ചു.
മോട്ടോർ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് ഖാലിദ് സി എച്ച് നന്ദി പറഞ്ഞു
ധർണ്ണയ്ക്ക് ശേഷം
എസ് ടി യു ഭാരവാഹികൾനഗരസഭാ സെക്രട്ടറി നിവേദനം നൽകി
0 Comments