ബേക്കൽ ബീച്ച് കാർണിവൽ ഡിസംബർ 21 മുതൽ 31 വരെ ബേക്കൽ ബീച്ച് പാർക്കിൽ

ബേക്കൽ ബീച്ച് കാർണിവൽ ഡിസംബർ 21 മുതൽ 31 വരെ ബേക്കൽ ബീച്ച് പാർക്കിൽ




ബേക്കൽ : ജനസാഗരം  ഏറ്റെടുത്ത് വിജയിപ്പിച്ച  ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഇനി മുതൽ ബേക്കൽ ബീച്ച് കാർണിവൽ. ഡിസംമ്പർ 21 മുതൽ 31വരെ ബേക്കൽ ബീച്ച് പാർക്കിൻ്റെയും റെഡ്മൂൺ ബീച്ച് പാർക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ BRDC യുടെ സഹകരണത്തോടെയാണ് ബീച്ച് കാർണിവൽ സംഘടിപ്പിക്കുക. BRDC ടെ ബീച്ച് പാർക്ക് സ്ഥിതി ചെയ്യുന്ന 23 ഏക്കറും ചുറ്റുവട്ടത്തുള്ള സ്വകാര്യ ഭൂമിയും കാർണിവലിനും പാർക്കിംഗിനുമായി ഉപയോഗിക്കും.ഡിസംബർ 15 ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി ബഹു.  മുഹമ്മദ് റിയാസ് ബീച്ച് കാർണ്ണിവൽ ദീപശിഖ ഉയർത്തും.


പ്രശസ്ഥ ഗായകരും, നർത്തകരും അണിനിരക്കുന്ന 11 ദിവസത്തെ സ്റ്റേജ് പരിപാടികൾ, കാർണിവൽ ഡെക്കറേഷൻ , സ്ട്രീറ്റ് പെർഫോർമൻസ് തുടങ്ങിയ നിരവധി ആകർഷകങ്ങളെ കൂടാതെ 30,000 ചതുരശ്ര അടിയിൽ പെറ്റ് ഫോസ്റ്റ്, 30 ഓളം ഇൻഡോർ ഗെയിമിൻ്റെ ആർക്കേഡ് ഗെയിംസ്, കപ്പിൾ സ്വിംഗ്, സ്കൈ സൈക്കിളിംഗ്, വാൾ ക്ലൈമ്പിംഗ് , സിപ് ലൈൻ,  സ്പീഡ് ബോട്ട്, ഫ്ലോട്ടിംഗ് ബ്രിഡ്ജ്, ഫൂഡ് കോർട്ട്, പുരാവസ്ഥുക്കളുടെയും മിലിറ്ററി ഉപകരണങ്ങളുടെയും  പ്രദർശനം, സ്റ്റുഡിയോ, അമ്യൂസ്മെൻ്റുകൾ, ഓട്ടോ എക്സ്പോ ,ഫുഡ്സ്ട്രീറ്റ്, ഷോപ്പിംഗ് സ്ട്രീറ്റ് എന്നിവ കൂടാതെ നിരവധി പുതുമയാർന്ന പരിപാടികളും ബീച്ച് കാർണിവലിൽ ബേക്കൽ ബീച്ച് പാർക്ക് അവതരിപ്പിക്കുന്നത്.


റെഡ് മൂൺ ബീച്ചിൽ നിലവിലെ അമ്യൂസ്മെൻ്റ് , കുട്ടികൾക്ക് വേണ്ടി ട്രെയിൻ ,ജെ.സി.ബി , ഭക്ഷണ സ്റ്റാളുകൾ എന്നിവയ്ക്ക് പുറമെ സ്റ്റേജ് പരിപാടികൾ,  ഭക്ഷണ സ്റ്റാളുകൾ, ഡെക്കറേഷനുകൾ എന്നിവ അധികമായി ഒരുക്കും.


ടിക്കറ്റ്:  കാർണിവൽ നടക്കുന്ന 2024  ഡിസംബപർ 21 മുതൽ 31 വരെ പ്രവേശന ടിക്കറ്റ് നിരക്ക് 50 രൂപയായിരിക്കും.ടിക്കറ്റുകൾ പാർക്കിൽ നിന്നും ഓൺലൈനായും  ലഭിക്കും . 11 ടിക്കറ്റുകൾ ഒന്നിച്ച് എടുക്കുന്നവർക്ക് 550 രൂപക്ക് പകരം 400രൂപ നൽകിയാൽ മതിയാവും.11 ടിക്കറ്റിൽ ഒരാൾക്ക് 11ദിവസമോ 11 പേർക്ക് ഒന്നിച്ചോ പ്രവേശനം ലഭിക്കും.സ്റ്റേജ് പരിപാടികൾക്ക് മുൻ നിര സീറ്റ് ആവശ്യമുള്ളവർ പ്രവേശന ഫീസടക്കം 1000 രൂപയോ 350 രൂപയോ മുൻകൂറായി ഒൺലൈനിലൂടെ അടച്ച് ബുക്ക് ചെയ്യാം. ഓൺലൈൻ ടിക്കറ്റുകൾ www.bekalbeachpark.com എന്ന സൈറ്റിൽ നിന്നും ഡിസംബർ 15 മുതൽ ലഭിക്കും.


ബേക്കൽ ബീച്ച് കാർണിവലിനെ കുറിച്ചറിയാൻ  8590201020 എന്ന നമ്പറിൽ വാട്ട്സ് ആപ്പ് സന്ദേശമയക്കുന്ന ചാറ്റ് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാറ്റ് ബോട്ടിൽ രജിസ്റ്റർ ചെയ്ത് നിർദ്ദേശങ്ങൾ പാലിക്കുന്നവരിൽ നിന്നും തിരഞ്ഞെടുത്ത ഭാഗ്യശാലികൾക്ക് 10 സ്മാർട്ട് വച്ചുകളും മൊഗാ സമ്മാനമായി Iphone 16 ഉം നൽകും.


2024 ഡിസംമ്പർ 21 മുതൽ 31വരെയുള്ള സ്റ്റേജ് പരിപാടികൾ:


21. യുംന

22. ⁠സിയാഹുൽ ഹക്ക്

23. ⁠ഹിഷാം അങ്ങാടിപ്പുറം

24. ⁠റാംപ്സോഡി ബാൻ്റ്

25. ⁠ശ്രീ ലക്ഷ്മി സങ്കർ ദേവ്

26. ⁠ആതിൽ അത്തു+സീനത്ത്

27. ⁠കൗഷിക്ക്

28. ⁠ലക്ഷ്മി ജയൻ

29. ⁠മ്യൂസിക്ക് ഡ്രോപ്സ്

30. ⁠ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി മ്യൂസിക്കൽ നൈറ്റ്

31. ⁠ലേഡി DJ+മിസ്രി ബാൻ്റ് + ചെണ്ട


പത്ര സമ്മേളനത്തിൽ ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ,റെഡ് മൂൺ ബീച്ച് മാനേജിംഗ് ഡയറക്ടർ ശിവദാസ് കീനേരി, ബേക്കൽ ബീച്ച് കാർണിവൽ ഇവൻ്റ് കോർഡിനേറ്റർ സൈഫുദ്ദീൻ കളനാട് എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments