കാഞ്ഞങ്ങാട് :ആറങ്ങാറി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബായ് കെ.എം സി സി സംസ്ഥാനവൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടഅബ്ദുള്ള ആറങ്ങാടിക്ക് സ്വീകരണവും, ചന്ദ്രിക ക്യാമ്പയിനും, ഗൾഫ് പ്രതിനിധികളുടെ ഓഫീസ് സന്ദർശനവും നടന്നു.
കെഎംസിസി ദുബായ് കമ്മിറ്റി വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്ത അബ്ദുല്ല ആറങ്ങാടിക്ക് മുനിസിപ്പൽ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡൻ്റ് എം കെ റഷീദ് ആറങ്ങാടി പച്ചഷാളണിയിച്ച് അനുമോദിച്ചു. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ കെ ജാഫർ ഉപഹാരം നൽകി അനുമോദിച്ചു
ചടങ്ങിന്റെ ഉദ്ഘാടനം മുനിസിപ്പൽ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് എം കെ റഷീദ് ആറങ്ങാടി നിർവഹിച്ചു, എം കെ അബ്ദുൽ റഹ്മാൻ അധ്യക്ഷനായി,സൈനുദ്ദീൻ സ്വാഗതം പറഞ്ഞു, മുനിസിപ്പൽ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ കെ ജാഫർ മുഖ്യപ്രഭാഷണം നടത്തി, ഷംസുദ്ദീൻ ആവിയിൽ, ടി അസീസ് ,എൻ എ ഉമ്മർ , സംസാരിച്ചു അബ്ദുല്ല ആറങ്ങാടി മറുപടി പ്രസംഗം നടത്തി. മുത്തലിബ് കൂളിയങ്കാൽ, എം പി അസീസ്, സി എച്ച് അബ്ദുൽ അസീസ്, കെ എം മുനീർ, അലങ്കാർ അബൂബക്കർ ഹാജി, കെ അബൂസാലി , എം ബഷീർ, അഹമ്മദ് മുറിയനാവി,ഷംസുദ്ദീൻ പുഞ്ചാവി ,ഇബ്രാഹിം പള്ളിക്കര, മുഹമ്മദ് കോട്ടിക്കുളം, കെ ഷെഫീഖ് , മുസഫറലി കെ . ഇ കെ അറഫാത്ത് കെ റഷീദ്, തുടങ്ങിയവർ പങ്കെടുത്തു.
ചന്ദ്രിക ക്യാമ്പയിനിൻ്റെ ഭാഗമായി അലങ്കാർ അബൂബക്കർ ഹാജിയെയും, മുസഫറലിയെയും വരിക്കാരായി ചേർത്ത് ചന്ദ്രിക കോഡിനേറ്റർ എൻ.എ ഉമ്മർ പത്രം കൈമാറി
0 Comments