ബേക്കൽ ബീച്ച് കർണ്ണിവലിന് വർണ്ണാഭമായ തുടക്കമായി; ഇന്ന് രാത്രി സിയാഹുൽ ഹഖിന്റെ ഖവാലി

ബേക്കൽ ബീച്ച് കർണ്ണിവലിന് വർണ്ണാഭമായ തുടക്കമായി; ഇന്ന് രാത്രി സിയാഹുൽ ഹഖിന്റെ ഖവാലി




ബേക്കൽ: ബേക്കൽ ബീച്ച് കർണ്ണിവലിന് വർണ്ണാഭമായ തുടക്കമായി.ഡിസംമ്പർ 31 വരെ 11 ദിവസം നീളുന്ന കാർണ്ണിവലാണ് ബേക്കൽ ബീച്ച് പാർക്കിൻ്റെയും റെഡ് മൂൺ മ്ബീച്ച് പാർക്കിൻ്റെയും നേതൃത്വത്തിൽ ബി.ആർ.ഡി.സിയുടെ സഹകരണത്തോടെ ബേക്കലിൽ നടക്കുന്നത്.


പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.കുമാരൻ്റെ അദ്ധ്യക്ഷതയിൽ ഉദുമ നിയോജക മണ്ഡലം എം.എൽ.എ സി.എച്ച്.കുഞ്ഞമ്പു ബേക്കൽ ബീച്ച് കാർണ്ണിവൽ ഉൽഘാടനം ചെയ്തു.


ബി.ആർ.ഡി.സി എം.ഡി ഷിജിൻ പറമ്പത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ബേബി ബാലകൃഷ്ണൻ, ഖത്തർ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ചെയർമാൻ കെ.കെ അബ്ദുള്ള ഹാജി, 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഷാനവാസ് പാദൂർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഡൻ, ഹക്കീം കുന്നിൽ, കെ.ഇ.എ ബക്കർ, എം.എ.ലത്തീഫ്, ബേക്കൽ ബീച്ച് കാർണ്ണിവൽ ചെയർമാനും ബേക്കൽ ബീച്ച് പാർക്ക് മാനേജിംഗ് ഡയറക്ടറുമായ കെ.കെ അബ്ദുൽ ലത്തീഫ് , ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്‌തഫ, ക്വാളിറ്റി ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ചെയർമാൻ മുസ്തഫ, ബേക്കൽ ബീച്ച് കാർണ്ണിവൽ കൺവീനറും റെഡ് മൂൺ ബീച്ച് മാനേജിംഗ് ഡയാക്ടറുമായ ശിവദാസ് കീനേരി നന്ദിയും പറഞ്ഞു.


കാർണ്ണിവൽ ഡെക്കറേഷൻ, എല്ലാ ദിവസവും പ്രശസ്ഥരായ കലാകാരന്മാരുടെ സംഗീത വിരുന്ന് , സ്ട്രീറ്റ് പെർഫോർമൻസ് , പെറ്റ് ഷോ,അമ്യൂസ്മെൻ്റ്, ഷോപ്പിംഗ് സ്ട്രീറ്റ്, ഫുഡ്സ്ട്രീറ്റ് തുടങ്ങിയ ആകർഷകങ്ങൾ കോർത്തിണക്കിയാണ് ബേക്കൽ ബീച്ച് കർണ്ണിവൽ നടക്കുന്നത്. ഇന്ന് രാത്രി സിയാഹുൽ ഹഖ് ടീമിന്റെ ഖവാലി ഉണ്ടാകും.

Post a Comment

0 Comments