കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കാസർകോട് നിന്നും പയ്യന്നൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സാകേതംബസിനാണ് തീ പിടിച്ചത്. കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.പുക ഉയരുന്നത് കണ്ട് ഡ്രൈവർ പെട്ടന്ന് ട്രാഫിക്ക് സർക്കിളിൻ്റെ കിഴക്ക് ഭാഗത്ത് ബസ് നിർത്തി. മുൻ ഭാഗം ടയറിനടുത്തായാണ് തീ കണ്ടത്. ബസിൽ നിറയെ ആളുകളുണ്ടായിരുന്നു. ഉടൻ തന്നെ ഇവരെയെല്ലാം പുറത്തിറക്കി. ട്രാഫിക് സർക്കിളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുമാരായ ടി.വി. നളിനാദരൻ, സി. ചന്ദ്രനും ചുമട്ടുതൊഴിലാളികൾ ഉൾപെടെ ചേർന്ന് തൊട്ടടുത്ത കടയിൽ നിന്നു മുള്ള വരുടെ കുടിവെള്ള മുൾപ്പെടെ കൊണ്ട് തീ കെടുത്തുകയായിരുന്നു. സ്ത്രീകളുടെ ഉൾപെടെയുള്ള ബസ് യാത്രക്കാർ കുപ്പിയിൽ കരുതിയിരുന്ന കുടിവെള്ളവും തീകെടുത്താൻ ഉപകാരമായി. കുപ്പിയിൽ കരുതിയിരുന്ന യാത്രക്കാരെല്ലാം കുടിവെള്ളവുമായിര ക്ഷ പ്രവർത്തനവുമായി രംഗത്ത്
വന്നതും സഹായമായി. ബാറ്ററിയിൽ നിന്നും ഷോട്ട് സർക്യൂട്ടാണ് തീ പിടുത്തകാരണമെന്ന് കരുതുന്നു. മറ്റ് അപകടമൊന്നുമില്ല.
0 Comments