ബേക്കൽ :ഡിസംബർ 21 ന് തുടങ്ങിയ ബേക്കൽ ബീച്ച് പാർക്കും റെഡ് മൂൺ ബീച്ച് പാർക്കും സംയുക്തമായി ബി.ആർ.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബേക്കൽ ബേക്കൽ ബീച്ച് കർണ്ണിവലിൽ ഒരു വലിയ ജന സാഗരം തന്നെ പുതുവത്സരഘോഷത്തിനായി എത്തി. ഡിസംബർ 21 ന് തുടങ്ങിയ ബേക്കൽ ബീച്ച് കർണ്ണിവൽ ഡിസംമ്പർ 31 രാത്രി 12 മണിയോടെ സമാപിച്ചു. മുമ്പെങ്ങുമില്ലാത്ത ജനസജ്ജയമാണ് ബേക്കലിൽ പുതുവർഷാഘോഷത്തിനായി എത്തിയത്.
മേളപ്പെരുമയ്ക്ക് പേരുക്കേട്ട ഗുരു വാദ്യസംഗം അവതരിപ്പിച്ച ശിങ്കാരിമേളം, കൊച്ചിൻ ലേഡി DJ യും വാട്ടർ ഡ്രംസും , കോഴിക്കോട് നിസരി ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്നാണ് പുതു വത്സരത്തെ വരവേൽക്കാനായി എത്തിച്ചേർന്നവർക്കായി പാർക്കിൽ ഒരുക്കിയിരുന്നത്.
ബേക്കൽ ബീച്ച് കർണ്ണിവലിൽ ജില്ലയിൽ നിന്നുള്ളവരെ കൂടാതെ നിരവധി സന്ദർശകരാണ് മറ്റ് ജില്ലകളിൽ നിന്നും അയൽ സംസ്ഥാനമായ കർണ്ണാടകയിൽ നിന്നും ബേക്കലിൽ എത്തി ച്ചേർന്നത്. യുവാക്കൾ ആടി തിമർത്ത് സന്തോഷത്തോടെയാണ് പുതുവത്സരത്തെ വരവേറ്റത്.
ബീച്ച് കർണ്ണിവൽ കഴിഞ്ഞെങ്കിലും ബീച്ച് പാർക്കിൽ സന്ദർശകർക്ക് നൂതന പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് പാർക്കതികൃതർ.
0 Comments