കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ബോർഡ് ഓഫ് എഡ്യൂക്കേഷണൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിരീക്ഷകരെ നിയമിക്കുവാൻ കേരള വഖഫ് ബോർഡ് തീരുമാനം

കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ബോർഡ് ഓഫ് എഡ്യൂക്കേഷണൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിരീക്ഷകരെ നിയമിക്കുവാൻ കേരള വഖഫ് ബോർഡ് തീരുമാനം

 


ഉദുമ: കോട്ടിക്കുളം മുസ്ലിം ജമാഅത്ത്  ബോർഡ് ഓഫ് എഡ്യൂക്കേഷണൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നിരീക്ഷകരെ നിയമിക്കുവാൻ കേരള വഖഫ് ബോർഡ് തീരുമാനം.  ജമാ അത്ത്  അംഗം മുഹമ്മദ് ഹാരിസ് കൊടുത്ത പരാതിയിൽ കേരള വഖഫ് ബോർഡ് പ്രഥമദൃഷ്ടിയ ഈ മാസം  19ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിയമവിരുദ്ധവും ബൈലോക്ക് വിരുദ്ധവും എന്ന് കണ്ടെത്തി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയും ആയിരുന്നു . തുടർന്ന് എതിർകക്ഷിയുടെ അപേക്ഷയിന്മേൽ സ്റ്റേ നീക്കുകയും പകരം തിരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയമിക്കുവാനും തീരുമാനിക്കുകയായിരുന്നു. ബോർഡ് ഹർജിക്കാരനുവേണ്ടി അഡ്വക്കേറ്റ് അനസ് ഷംനാട് , എതിർഭാഗത്തിനുവേണ്ടി അഡ്വക്കേറ്റ് വി.പി.നാരായണനും ഹാജരായി. കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കോട്ടിക്കുളം മുസ്ലിം ജമാഅത്ത് ബോർഡ് ഓഫ് എഡ്യുക്കേഷന്റെ കീഴിലാണ്.

Post a Comment

0 Comments