അതിഞ്ഞാൽ കോയാപ്പള്ളിക്ക് സമീപം ബുള്ളറ്റ് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

അതിഞ്ഞാൽ കോയാപ്പള്ളിക്ക് സമീപം ബുള്ളറ്റ് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്


കാഞ്ഞങ്ങാട്: അതിഞ്ഞാൽ കോയാപ്പള്ളിക്ക് സമീപം ബുള്ളെറ്റ് ബൈക്കും കാറും  കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നര മണിക്കാണ് അപകടം നടന്നത്. കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ബൈക്കും  കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇട്ടമ്മലിലെ അബ്ദുൽ മുനീർ സി പി (22),  ബല്ലാകടപ്പുറത്തെ മിസ്ഹബ് സി പി (23) എന്നിവർക്കാണ് പരുക്കേറ്റത്. മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ  മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments