ന്യൂഡല്‍ഹി: പതജ്ഞലിയുടെ 4 ടണ്‍ മുളകുപൊടി വിപണിയില്‍ നിന്നും തിരിച്ചു വിളിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പൊടിയില്‍ വലിയതോതില്‍ മായം കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി. നിര്‍ദേശിച്ചതിലും കൂടുതല്‍ അളവില്‍ വിഷാംശം കണ്ടെത്തുകയായിരുന്നു.
മുളക് പൊടി അടക്കമുള്ളവയില്‍ ഉപയോഗിക്കാവുന്ന കീട നാശിനിയുടെ അളവ് നിലനില്‍ക്കെ അമിതമായ അളവില്‍ ഇവ ഉപയോഗിച്ചയായി ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്നാണ് മുളകുപൊടി മാര്‍ക്കറ്റില്‍ നിന്നും തിരിച്ചുവിളിക്കുന്നതെന്നു കമ്പനി സിഇഒ സഞ്ജീവി അസ്താന പറഞ്ഞു.
ഇക്കാര്യങ്ങള്‍ എല്ലാ വിതരണക്കാരെയും അറിയിക്കാനുള്ള മാര്‍ഗങ്ങള്‍ കമ്പനി സ്വീകരിക്കുമെന്നും ഉത്പന്നം വാങ്ങിയവരോട് അവ തിരിച്ചേല്‍പിക്കാനാവശ്യമായ പരസ്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.1986-ല്‍ സ്ഥാപിതമായ ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് സ്ഥാപനമായ പതഞ്ജലി ഫുഡ്സ് ഇന്ത്യയിലെ മുന്‍നിര എഫ്എംസിജിയില്‍ ഒന്നാണ്.
0 Comments