ബേക്കൽ: പ്രവാസി വ്യവസായി പള്ളിക്കര പൂച്ചക്കാട്ടെ എം സി അബ്ദുള്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തി വീട്ടില്‍ നിന്നു 596 പവന്‍ സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്തുവെന്ന കേസിലെ ഏഴാംപ്രതി പൂച്ചക്കാട് അബ്ദുല്‍ഖാദര്‍ മന്‍സിലിലെ സൈഫുദ്ദീന്‍ ബാദുഷ (33)യുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചു.
ബാദുഷ നേരത്തെ രണ്ടുതവണ കാസര്‍കോട് ജില്ലാ കോടതിയില്‍ നല്‍കിയിരുന്ന ജാമ്യാപേക്ഷയും തള്ളിയിരുന്നു. കേസന്വേഷിച്ചു പ്രതികളെ പിടികൂടിയ ഡി സി ആര്‍ ബി ഡിവൈ എസ് പി ജോണ്‍സണും സംഘവും 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉളിയത്തടുക്ക നാഷണല്‍ നഗര്‍ തുരുത്തി സ്വദേശിയും ബാര മീത്തല്‍ മാങ്ങാട് ബൈത്തുല്‍ ഫാത്തിമയിലെ താമസക്കാരനുമായ ഉവൈസ് (32), ഭാര്യയും ജിന്നുമ്മയുമായ കെ എച്ച് ഷമീന (34), മുക്കൂട് ജീലാനി നഗറിലെ പി എം അസ്‌നിഫ (36) എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നാലാംപ്രതി കൊല്യയിലെ ആയിഷക്കു ജില്ലാ കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. മൂന്നാംപ്രതി അസ്‌നിഫ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കേസിലെ മറ്റു പ്രതികളായ പള്ളിക്കര പൂച്ചക്കാട്ടെ ഉനൈസ്, ഷമ്മാസ് എന്നിവര്‍ വിദേശത്താണ്.
0 Comments