16കാരിയുടെ വീട്ടില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്

16കാരിയുടെ വീട്ടില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു; യുവാവിനെതിരെ പോക്സോ കേസ്

 



കാഞ്ഞങ്ങാട്: പതിനാറുകാരിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തിലെത്തിയ യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. യുവാവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. പരപ്പ സ്വദേശിയായ കരുണാകരനെതിരെയാണ് കേസ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകുന്നേരത്തോടെ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലാണ് സംഭവം. 16കാരി താമസിക്കുന്ന വീട്ടില്‍ കരുണാകരന്‍ പതിവായി എത്താറുണ്ടത്രെ. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ യുവാവിനെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നു പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തും യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലെന്നു മനസ്സിലാക്കിയ നാട്ടുകാര്‍ കരുണാകരനെ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറായില്ല. ഇരുവരും പ്രണയത്തിലാണെന്നു പറയുന്നു.

Post a Comment

0 Comments