കാഞ്ഞങ്ങാട്ട് കാര്‍ തടഞ്ഞു നിര്‍ത്തി യുവതിയുടെ ഹിജാബ് പിടിച്ചുവലിക്കുകയും തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി; അഞ്ചു പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്ട് കാര്‍ തടഞ്ഞു നിര്‍ത്തി യുവതിയുടെ ഹിജാബ് പിടിച്ചുവലിക്കുകയും തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി; അഞ്ചു പേര്‍ക്കെതിരെ കേസ്




കാഞ്ഞങ്ങാട്: യുവതിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി ഹിജാബ് പിടിച്ചുവലിക്കുകയും തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി. കാഞ്ഞങ്ങാട്, ഇട്ടമ്മല്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തെ 37 കാരിയുടെ പരാതി പ്രകാരം അഞ്ചു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.

മാര്‍ച്ച് 15ന് വൈകുന്നേരം കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പ്പാലത്തില്‍ വച്ചാണ് സംഭവത്തിന്റെ തുടക്കം. കാറില്‍ സഞ്ചരിക്കുകയായിരുന്നു യുവതിയും കുടുംബവും. ഇതിനിടയില്‍ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി പരാതിക്കാരിയോട് കാറില്‍ നിന്നു ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചീത്ത വിളിക്കുകയും ചെയ്തുവത്രെ. ഇതു വക വെക്കാതെ പരാതിക്കാരി ഇട്ടമ്മലിലെ വീട്ടിലെത്തി. ഈ സമയം പിന്‍ തുടര്‍ന്ന് എത്തിയ സംഘം പരാതിക്കാരിയുടെ ഹിജാബ് പിടിച്ചുവലിക്കുകയും തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതിയില്‍ പറഞ്ഞു. പരാതിക്കാരിയുടെ ഭര്‍ത്താവുമായുള്ള സാമ്പത്തിക ഇടപാടാണ് അക്രമത്തിനു പിന്നിലെന്നു ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Post a Comment

0 Comments