കാഞ്ഞങ്ങാട്: മർഹും ടി അബൂബക്കർ മുസ്ലിയാർ നഗറിൽകഴിഞ്ഞ 8 മുതൽ ആരംഭിച്ച ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് 2025 സമാപിച്ചു. സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് സി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്തു.
ഉറൂസ് കമ്മിറ്റി ചെയർമാൻ അലങ്കാർ അബൂബക്കർ ഹാജി അദ്ധ്യക്ഷനായി. കൺവീനർ എം കെ അബ്ദുൽ റഷീദ് ആറങ്ങാടി സ്വാഗതം പറഞ്ഞു. മുഹമ്മദ് നുഉമാൻ ഷാ ഖിറാഅത്ത് നടത്തി.
അഡ്വക്കറ്റ് ഓണബള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി ജമാഅത്ത് പ്രസിഡൻ്റ് എം കെ അബ്ദുൾ റഹ്മാൻ, ജനറൽ സെക്രട്ടറി സി എച്ച് അബ്ദുൽ അസീസ്, ട്രഷറർ അബൂ സാലി, മഹല്ല് ഖത്തീബ് അബ്ദുൽ ഹക്കീം അൽ ഖാസിമി, മുൻ ജമാഅത്ത് പ്രസിഡൻ്റ് ടി റംസാൻ,അറഹ്മ സെന്റർ ചെയർമാൻ ബഷീർ ആറങ്ങാടി, കൂളിയങ്കാൽ ജമാഅത്ത് സെക്രട്ടറി എ കെ മുഹമ്മദ്,റഷീദ് ഫൈസി,എം കെ അബ്ദുല്ല, സി എച്ച് ഹമീദ് ഹാജി,കെ ജി ബഷീർ,എം പി അസീസ്, ഷഫീഖ് മൗലവി, കെ മുഹമ്മദ് കുഞ്ഞി, എം കെ സഫീർ തുടങ്ങിയവർ സംസാരിച്ചു, സഫ്വാൻ തങ്ങൾ ഏഴിമല കൂട്ടു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അഷ്റഫ് പി നന്ദി പറഞ്ഞു.
തിങ്കളാഴ്ച്ച ളുഹർ നിസ്കാരശേഷം മൗലീദ് പാരായണവും വൈകിട്ട് അസർ നിസ്കാര ശേഷം നടന്ന അന്നദാനത്തോടുകൂടി ഉറൂസ് പരിപാടിക്ക് പരിസമാപ്തി കുറിച്ചു,
0 Comments