കുവൈത്ത് സിറ്റി | നഴ്സുമാരായ മലയാളി ദമ്പതിമാരെ കുവൈത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
0 Comments