കാഞ്ഞങ്ങാട്: മെയ് ദിനത്തിൽ അതിഞ്ഞാൽ ബിസിനസ് സർക്കിളിൻ്റെ നേതൃത്വത്തിൽ പഴയകാല വ്യാപാരികളെ ആദരിക്കുകയും ബിസിനസ് മീറ്റ് 2025 പ്രദേശത്തെ കച്ചവടക്കാരുടെ സംഗമം സംഘടപ്പിക്കുകയും ചെയ്തു.
കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് ആഷിക് ഹന്ന അദ്ധ്യക്ഷത വഹിച്ചു. എബിസി ഗ്രൂപ്പ് ഡയറക്ടർ റാഫി പുതിയകത്ത് മുഖ്യാതിഥിയായി. ജെസിഐ ട്രെയിനർ സജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. അതിഞ്ഞാൽ പ്രദേശത്തെ പഴയകാല വ്യാപാരികളായ സി ഇബ്രാഹിം ഹാജി, തെരുവത്ത് മൂസ ഹാജി, പി എം ഹസ്സൻ ഹാജി, ബെസ്റ്റോ മുഹമ്മദ് ഹാജി,ടി മുഹമ്മദ് അസ്ലം, മാട്ടുമ്മൽ ഹസ്സൻ ഹാജി, പാലാട്ട് ഹുസൈൻ ഹാജി,കുടക് അബ്ദുള്ള, ടിപി കുഞ്ഞഹമ്മദ്, അപ്പുടു ചോരിവയൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഹമ്മദ് അഷ്റഫ് ഹന്ന, തമീം മൗവ്വൽ, പി എം ഫാറൂക്ക്, പിഎം ഷുക്കൂർ, പി എം ഫൈസൽ, അബ്ദുൽ കരീം, ഹാരിസ് പോലീസ് ക്ലബ് എന്നിവർ സംസാരിച്ചു. ഷബീർ ഹസ്സൻ സ്വാഗതവും തമീം നന്ദിയും പറഞ്ഞു.
0 Comments