മലപ്പുറം കോട്ടയ്ക്കലില്‍ ചക്ക തലയില്‍ വീണ് 9 വയസ്സുകാരി മരിച്ചു. പറപ്പൂര്‍ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയില്‍ ചക്ക വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയി മോര്‍ച്ചറിയിലേക്ക് മാറ്റി.
0 Comments