അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് അജാനൂർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് ബദർ നഗറിന് നൽകി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് നദീർ കൊത്തിക്കാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സി. എച്ച്. നിസാമുദ്ധീൻ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്, പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി ആമുഖ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി, സെക്രട്ടറി ഖാലിദ് അറബിക്കാടത്ത്,വാർഡ് ട്രഷറർ അസീസ് പാലക്കി,സെക്രട്ടറി മജീദ് ലീഗ്,മണ്ഡലം യൂത്ത് ലീഗ് ട്രഷറർ ജബ്ബാർ ചിത്താരി,പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ആബിദ് മൊയ്തു മുക്കൂട് ,അനസ് തെക്കേപ്പുറം, ആഷിക്ക് മാണിക്കോത്ത്,മുഹമ്മദ് കുഞ്ഞി,യു.വി.റഫീഖ്, ഹനീഫ മുബാറക്ക് തുടങ്ങിയവർ സംബന്ധിച്ചു
0 Comments