അതിഞ്ഞാൽ ജമാഅത്ത് ഉമരിയ്യ കോളേജ് ഉദ്ഘാടനം ചെയ്തു

അതിഞ്ഞാൽ ജമാഅത്ത് ഉമരിയ്യ കോളേജ് ഉദ്ഘാടനം ചെയ്തു






അജാനൂർ: അതിഞ്ഞാൽ മുസ്ലിം ജമാഅത്തിന്റെ കീഴിൽ ആരംഭിക്കുന്ന ഉമരിയ്യ കോളേജ് ഓഫ് തർക്കിയ്യതുൽ ഹുഫാള് ഉദ്ഘാടനവും പൊതുസമ്മേളനവും നടത്തി.


അസ്സയ്യിദ് ഉമർ സമർഖന്ത്( ന:മ) നഗറിൽ വെച്ച് പരിപാടി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ്  വി കെ അബ്ദുല്ല ഹാജി  അധ്യക്ഷത വാഹിച്ചു. ഉമരിയ്യ കോളേജ് വർക്കിംഗ് കൺവീനർ, കെ എം അഹ്മദ് അഷ്റഫ് ഹന്ന സ്വാഗതം പറഞ്ഞു.

അതിഞ്ഞാൽ ജുമാമസ്ജിദ് ഖത്തീബ്  ടി ടി അബ്ദുൽ ഖാദർ അസ്ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. 

നന്തി ദാറുസ്സലാം ജനറൽ സെക്രട്ടറി,  ശൈഖുനാ എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ പഠനാരംഭം നടത്തി. ഉമരിയ്യകോളേജ് പ്രിൻസിപ്പൽ ഹൈത്തമി തർഖവി  ഉസ്താദ് ഇർഷാദ്  ഉമരിയ്യ സന്ദേശം നടത്തി. നന്തി ദാറുസ്സലാം പ്രിൻസിപ്പാൾ ഉസ്താദ് ഹാഫിള്  ,  ഷക്കീർ ഹൈത്തമി 'മുഖ്യപ്രഭാഷണം നടത്തി.

കോളേജ്  ജനറൽ കൺവീനർ പാലാട്ട് ഹുസൈൻ ഹാജി  അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് ട്രഷറർ സി എച്ച് സുലൈമാൻ ഹാജി, മുഹമ്മദ് കുഞ്ഞി സഅദി ,സി ഇബ്രാഹിം ഹാജി , തെരുവത്ത് മൂസ ഹാജി ,ബി മുഹമ്മദ് ഹാജി പാലക്കി മുഹമ്മദ് ഹാജി, ഖാലിദ് അറബിക്കടത്ത് റിയാസ് സി എച്ച്, ഷറഫുദ്ദീൻ ബാഖവി, ഇർഷാദ് അസ്ഹരി, മാണിക്കോത്ത് മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ്  മുബാറക്ക് ഹസൈനാർ ഹാജി, സെൻ്റർ  ചിത്താരി മുസ്ലിം ജമാഅത്ത്പ്രസിഡൻ്റ് സി കെ അബ്ദുൽ ഖാദർ ഹാജി, കൊളവയൽ മുസ്ലിം ജമാഅത്ത് സെക്രട്ടറി ഹംസ്സ പിഗ്മി , മുട്ടുംതല മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് സൺലൈറ്റ് അബ്ദുറഹ്മാൻ ഹാജി, പാലായി മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എ അബ്ദുല്ല ഹാജി, കെ കെ ഇബ്രാഹിo, മണ്ട്യൻ,അബ്ദുറഹ്മാൻ ഹാജി, നന്ദി ദാറു സലാം ഡിനേറ്റർ മുഹമ്മദ് മുസ്ലിയാർ, എം ബി എം അഷറഫ് , തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു 

Post a Comment

0 Comments