കാഞ്ഞങ്ങാട് : ഉത്തരമലബാറിലെ പ്രശസ്തമായ ശ്രീ മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രം ഈ വർഷത്തെ കലശോത്സവത്തിന് നാളും മുഹൂർത്തവും ജന്മ കണിശൻ വിനോദ്കപ്പണക്കാൽ കുറിച്ചു. മെയ് 23,24 വെള്ളി, ശനി തീയ്യതികളിൽ കലശവും അടോട്ട് കളരിയിലും, കിഴക്കുംകര കളരിയിലും നടക്കുന്ന ഓല കൊത്തൽ ചടങ്ങ് മെയ് 20 ചൊവാഴ്ച രാവിലെ 6.30 മുതൽ 7.50 വരെയുള്ള ശുഭമുഹൂർത്തത്തിലും നടക്കും. മൂല്ലച്ചേരി നായരച്ഛൻ,മഡിയൻ നായർച്ഛൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ വി.എം ജയദേവൻ,ട്രസ്സി ബോർഡ് മെമ്പർമാരായ എൻ.വി ബേബി രാജ്, വി.നാരായണൻ, എക്സിക്യൂട്ടീവ് ഓഫീസർ വിജയൻ പെരിങ്ങേത്ത് , വിവിധ കളരി പ്രതിനിധികൾ, ആചാര സ്ഥാനികർ, നവീകരണ കമ്മറ്റി ഭാരവാഹികൾ, വികസന സമിതി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മെയ് 23 ന് രാത്രി മൂന്ന് കളരികളിൽ നിന്നുമുള്ള കലശങ്ങളും മണവാളനും, മണവാട്ടിയും, മാഞ്ഞാളമ്മയും അരങ്ങിലെത്തും.24ന് വൈകീട്ട് കാളരാത്രിയമ്മ, ക്ഷേത്രപാലകൻ, നടയിൽ ഭഗവതി എന്നീ തെയ്യങ്ങളും അടോട്ട് മൂത്തേടത്ത് കുതിര്, പെരളം വയൽ കളരി, കിഴക്കുകര കളരി, മടിക്കൈ പെരിയങ്കോട്ട് കളരി എന്നിവടങ്ങളിൽ നിന്നും 6 കലശങ്ങളും എഴുന്നള്ളിക്കും. ആലന്തട്ട ആശാരി കലയാമ്പള്ളി ഒരുക്കും. പുന്നക്കാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും മീൻ കോവയും എഴുന്നള്ളിക്കും
0 Comments