മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത്, ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത്, ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി



അജാനൂർ : മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി വിശുദ്ധ മക്കയിൽ പോകുന്ന  ഹജാജിമാർക്ക് പഠന ക്ലാസും യാത്രയയപ്പും നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് ചേർന്ന ചടങ്ങ് പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഉസ്താദ് മൊയ്‌യുദ്ധീൻ അസ്ഹരി പ്രാർത്ഥനക്കും പഠന ക്ലാസിനും നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു.സമദ് വെള്ളിക്കോത്ത് മറുപടി പ്രസംഗം നടത്തി മണ്ഡലം വൈസ് പ്രസിഡന്റുമാരായ തെരുവത്ത് മൂസ ഹാജി, ഹമീദ് ചേരെക്കാടത്ത്, സെക്രട്ടറി പി. എം.ഫാറൂഖ്, ജില്ലാ പ്രവർത്തക സമിതി അംഗം മുല്ലകോയ തങ്ങൾ, പഞ്ചായത്ത് ഭാരവാഹികളായ മുഹമ്മദ്‌ കുഞ്ഞി കപ്പണക്കാൽ, ശംസുദ്ധീൻ മാട്ടുമ്മൽ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നദീർ കൊത്തിക്കാൽ, പഞ്ചായത്ത് പ്രസിഡന്റ് ആസിഫ് ബദർ നഗർ,വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന, പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞാമിന, വാർഡ്‌ മെമ്പർ ഷക്കീല ബദറുദ്ധീൻ,സി.കെ. ഇർഷാദ്,ഖാലിദ് മുക്കൂട്,പി. അബൂബക്കർ ഹാജി,സി. എച്ച്. സുലൈമാൻ ഹാജി,സി. ബി.സലീം,മജീദ് ലീഗ്, ഹനീഫ വലിയ വളപ്പിൽ,മൊയ്തു വെള്ളിക്കോത്ത്,റഷീദ് കൂളിക്കാട്,അൻവർ ബടക്കൻ,സി.എച്ച്. സുബൈർ, ബഷീർ ബെസ്റ്റ് ഇന്ത്യ,മൊയ്‌ദീൻ കുഞ്ഞി പി.കെ കൊളവയൽ തുടങ്ങിയവർ സംസാരിച്ചു കെ.എം. മുഹമ്മദ്‌ കുഞ്ഞി നന്ദി പറഞ്ഞു

Post a Comment

0 Comments