നിർമാണം നടക്കുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു മൂന്നു കാറുകൾ തകർന്നു. കോഴിക്കോട് – തൃശൂര്‍ ദേശീയപാതയില്‍ മലപ്പുറം കൂരിയാടിനും കൊളപ്പുറത്തിനുമിടയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ വി.കെ പടിയില്‍ നിന്നും മമ്പുറം കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
0 Comments