കാഞ്ഞങ്ങാട്: ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത്, ആ വീടിൻ്റെ ഗൃഹപ്രവേശന ദിവസം തന്നെ അതിനേക്കാളുപരി സന്തോഷം നൽകുന്ന മാതൃക പരമായ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വന്നിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ മർഹും യൂസഫ് ഹാജിയുടെ മകനും മത രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക സജീവ സാന്നിധ്യവും സഹായി ചാരിറ്റബിൾ ട്രസ്റ്റ് കൺവീനറുമായ സി കെ കരീം.
നിരവധി വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നൽകി മാത്യകയായ ചിത്താരിയിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെൻ്റെറിൻ്റെ ഡയാലിസിസ് ചാലഞ്ച് പദ്ധതി ഏറ്റെടുത്ത് കൊണ്ടാണ് സികെ കരീം കാരുണ്യ പ്രവർത്തനത്തിൽ പകാളിയായത്. സൗത്ത് ചിത്താരിയിലെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ കരീം ഡയാലിസിസ് സെന്റെർ കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തറിന് ചെക്ക് കൈമാറി. ചടങ്ങിൽ ഡയാലിസിസ് സെൻ്റെർ ചെയർമാൻ ഹബീബ് കുളിക്കാട് അഡ്മിനിസ്ട്രേറ്റർ ഷാഹിദ് പി വി സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷെരീഫ് മിന്ന, സി എം മൊയ്തിൻ കുഞ്ഞി, അബ്ദുൾ റഹ്മാൻ തായൽ, റഷീദ് കുശാൽ നഗർ, നിസാർ കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.
photo : ഗൃഹ പ്രവേശന ദിവസം ചിത്താരി ഡയാലിസിസ് സെന്ററിനുള്ള സഹായം മത രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക സജീവ സാന്നിധ്യവും സഹായി ചാരിറ്റബിൾ ട്രസ്റ്റ് കൺവീനറുമായ സി കെ കരീം ഡയാലിസിസ് സെന്റെർ കൺവീനർ മുഹമ്മദ് കുഞ്ഞി ഖത്തറിന് കൈമാറുന്നു.
0 Comments