ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച 20കാരനെ കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞു പിടികൂടി

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച 20കാരനെ കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞു പിടികൂടി



കാഞ്ഞങ്ങാട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കാഞ്ഞങ്ങാട്ട് പിടിയില്‍. തിരുവനന്തപുരം, ചിറയിന്‍കീഴ് സ്വദേശി കാര്‍ത്തികേയന്‍ എന്ന അച്ചു (20) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട്, കുശാല്‍ നഗര്‍ സബിത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ചിറയിന്‍കീഴ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെയാണ് അച്ചുവിനെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ഇയാള്‍ക്കെതിരെ ചിറയിന്‍കീഴ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. ഇതോടെ നാട്ടില്‍ നിന്നു മുങ്ങിയ അച്ചു പല സ്ഥലങ്ങളില്‍ കറങ്ങിത്തിരിഞ്ഞ ശേഷമാണ് കാഞ്ഞങ്ങാട്ട് എത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിന്തുടര്‍ന്നെത്തിയ പൊലീസ് സംഘം ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. അച്ചുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

Post a Comment

0 Comments