ഉറൂസിന്റെ ഫ്‌ളക്‌സ് കീറി നശിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ഉറൂസിന്റെ ഫ്‌ളക്‌സ് കീറി നശിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍



വിഭാഗീയതയും വര്‍ഗ്ഗീയ ലഹളയും ഉണ്ടാക്കുന്നതിനു വേണ്ടി ഒളയം ജുമാമസ്ജിദ് ഉറൂസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കീറിയെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പച്ചമ്പളയിലെ ഫായിസ് (19), അടുക്ക, വീരനഗറിലെ അബ്ദുല്‍ ഷരീഖ്‌ (27) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, പ്രൊബേഷന്‍ എസ്.ഐ അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

മെയ് ഒന്നിന് രാത്രി പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. അടുക്കയിലെ അബ്ദുല്‍ സത്താര്‍ നല്‍കിയ പരാതിയില്‍ ഭാരതീയ ന്യായ സംഹിത 173 പ്രകാരമാണ് ഫായിസിനെതിരെ കുമ്പള പൊലീസ് കേസെടുത്തത്. ഇതോടെ ഫായിസ് മുംബൈയിലേക്ക് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്. ഫ്‌ളക്‌സ് കീറാന്‍ നിര്‍ദ്ദേശിച്ചതും ഒളിച്ചു താമസിക്കുവാന്‍ സൗകര്യം ചെയ്തതും അബ്ദുല്‍ ഷരീഫാണെന്നു ഫായിസ് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെയും അറസ്റ്റു ചെയ്തതെന്നു കൂട്ടിച്ചേര്‍ത്തു. പൊലീസ് സംഘത്തില്‍ സിപിഒമാരായ മനു, വിനോദ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments