അജാനൂർ: വിശ്വാസികള്‍ വിജ്ഞാനത്തോട് ചേര്‍ന്ന് നില്‍ക്കണമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ പുതുതായി നിര്‍മിച്ച അതിഞ്ഞാല്‍ ജമാഅത്ത് പുതുതായി നിര്‍മിച്ച അന്‍സാറുല്‍ ഇസ്ലാം മദ്രസ കെട്ടിടടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതു കൊണ്ടാണ് പഴയ തലമുറ മദ്രസകളടക്കമുള്ളവ നിര്‍മിച്ചത്. അത് തുടരണം. കേരളത്തിലെ മുസ്ലിം സമൂഹം സഹിഷ്ണുക്കളാണ്. വിജ്ഞാനം കൂടെയുള്ളതാണ് അതിന് കാരണം.അതിന് മദ്രസ പ്രസ്ഥാനങ്ങള്‍ നിര്‍ണ്ണായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തില്‍ മഹല്ലുകള്‍ തോറും മദ്രസകളുണ്ട്. ഇങ്ങ നെയുള്ള ദീന വിജ്ഞാനമുള്ളതിനാലാണ് കേരളത്തിലെ മുസ്ലിംകളെ ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയാത്ത തെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. ഇത്തര മൊരു മദ്രസ പ്രസ്ഥാനമില്ലാത്തതിനാലാണ് പലയിടങ്ങളിലും ആക്രമങ്ങളടക്കം സംഭവിക്കുന്ന തെന്നും അ ദ്ദേഹം ഓര്‍മിപ്പിച്ചു.പുതുതായി നിര്‍മിച്ച ഉമരിയ്യ കോ ളേജ് ഓഫ് തര്‍ക്കിയത്തുല്‍ ഹുഫ്‌ള് ക്യാമ്പസ് ഉദ്ഘാടനം യു.എ.ഇ പൗരപ്രമുഖന്‍ സയിദ് അബ്ദുല്ല അല്‍ ബ്ലൂസി നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഹാഫിസ് ഷാദുലി ഫൈസി ഖിറാഅത്ത് നടത്തി.ഖത്തീബ് ടി.ടി അബ്ദുല്‍ ഖാദര്‍ അസ്ഹരി പ്രാര്‍ഥന നടത്തി. ജന.സെക്രട്ടറി പാലാട്ട് ഹുസൈന്‍ ഹാജി സ്വാഗതം പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരുന്നു. ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, അഡ്വ.ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തി. എ.കെ.എം അഷ്‌റഫ് എം.എല്‍.എ, ജമാഅത്ത് ട്രഷറര്‍ സി.എച്ച് സു ലൈമാന്‍ ഹാജി, എം എം മുഹമ്മദ് കുഞ്ഞി ഹാജി ബി മുഹമ്മദ് ഹാജി പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, ഖാലിദ് അറബിക്കാടത്ത്. അഷ്റഫ് ഹന്ന, സി എച്ച് റിയാസ്, സി ഇബ്രാഹിം ഹാജി, തെരുവത്ത് മൂസ ഹാജി, പി.എം ഹസ്സന്‍ ഹാജി, അഷ്‌റഫ് ദാരിമി പള്ളങ്കോട്,സ്വാദിഖ് ദാരിമി, മഡിയൻ കൂലോം പ്രതിനിധി വി കമ്മാരൻ ,കെ.കെ അബ്ദുല്ല ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എം.ബി.എം അഷ്‌റഫ്, മണ്ടിയൻ അബ്ദുറഹ്മാൻ,പി എം ഫാറൂഖ് അബുദാബി,യൂസഫ് കൊത്തിക്കാൽ കുവൈത്ത്,കെ കെ ഇബ്രാഹിം ഖത്തർ, സിദ്ധിഖ് ചേരക്കാടത്ത്,ബി കുഞ്ഞഹമ്മദ്,മസ്ഹൂദ് ബസ്റ്റോ,ജവാദ് കപ്പണക്കാൽ പ്രസംഗിച്ചു.
0 Comments