കൗണ്‍സിലിംഗിനു എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കൗണ്‍സിലിംഗിനു എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍



കാഞ്ഞങ്ങാട്: കൗണ്‍സിലിംഗിനു എത്തിയ 14കാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയായ ഡോക്ടര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, കുശാല്‍നഗര്‍ റെയില്‍വെ ഗേറ്റിനു സമീപത്തെ ഡോ. വിശാഖ് കുമാറിനെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്കുമാറും സംഘവും അറസ്റ്റു ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. 2023 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പഠനത്തില്‍ പിന്നോക്കം പോയതിനെ തുടര്‍ന്നാണ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി ഡോക്ടറുടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ എത്തിച്ചത്. ഈ സമയത്ത് പെണ്‍കുട്ടിയെ ഡോക്ടര്‍ ഉപദ്രവിക്കുകയായിരുന്നുവത്രെ. ഭയം കാരണം പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയെ വീണ്ടും കൗണ്‍സിലിംഗിനു വിധേയയാക്കിയതോടെയാണ് രണ്ടു വര്‍ഷം മുമ്പു പീഡനത്തിനു ഇരയായ വിവരം പുറത്തായത്. ഇതു സംബന്ധിച്ച് ഡോക്ടര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുത്തത്. ഈ സമയത്ത് ചെന്നൈയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ പോയ ഡോക്ടര്‍ തനിക്കെതിരെ കേസെടുത്ത വിവരം അറിയാതെ തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട്ടെത്തി. പ്രതി എത്തിയ വിവരം മണത്തറിഞ്ഞ പൊലീസ് വീട്ടിലേക്ക് പോവുകയായിരുന്ന ഡോക്ടറെ അറസ്റ്റു ചെയ്യുകയായിരുന്നു.

Post a Comment

0 Comments