യുവാവ് ചോരവാര്‍ന്ന് മരിച്ച സംഭവത്തില്‍ കാമുകിയുടെ ഭര്‍ത്താവ് പിടിയില്‍

യുവാവ് ചോരവാര്‍ന്ന് മരിച്ച സംഭവത്തില്‍ കാമുകിയുടെ ഭര്‍ത്താവ് പിടിയില്‍




ഇരു കാലുകളുടെയും തുടകളിലും കാല്‍ത്തണ്ടകളിലും ആഴത്തില്‍ മുറിവേല്‍പ്പിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ എറണാകുളം പള്ളുരുത്തി സ്വദേശി ആഷിക്കിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ ആഷിക്കിന്റെ കാമുകിയുടെ ഭര്‍ത്താവ് ഷിഹാബ് പിടിയിലായി.
കഴിഞ്ഞദിവസമാണ് ഇടക്കൊച്ചി കണ്ണങ്ങാട് പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട വാനിനകത്തെ മുന്‍സീറ്റില്‍ ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടെത്തിയതോടെ ഇയാളുടെ കുടുംബമാണ് യുവതിക്കെതിരേ ആരോപണമുന്നയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകിയിലേക്കും ഇവരുടെ ഭര്‍ത്താവിലേക്കും അന്വേഷണമെത്തിയത്.
ആഷിക്കിന്റെ ഇരു കാലുകളുടെയും തുടകളിലും കാല്‍ത്തണ്ടകളിലും ആഴത്തില്‍ മുറിവേല്‍പ്പിച്ചതിലൂടെ ചോരവാര്‍ന്നാണ് യുവാവ് മരിച്ചത്. ആഷിക്കുമായി ഭാര്യ അടുപ്പത്തിലായിരുന്ന കാര്യം ഭര്‍ത്താവിന് അറിയാമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. ആഷിക്കിനെതിരെ രണ്ട് മാസം മുന്‍പ് യുവതി പോലീസില്‍ പീഡന പരാതി നല്‍കിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Post a Comment

0 Comments