ലോണ്‍ ആപ്പുവഴി വാങ്ങിയ പണം തിരിച്ചടക്കാനായില്ല, 30 കാരന്‍ തൂങ്ങിമരിച്ചു

ലോണ്‍ ആപ്പുവഴി വാങ്ങിയ പണം തിരിച്ചടക്കാനായില്ല, 30 കാരന്‍ തൂങ്ങിമരിച്ചു



സാമ്പത്തിക ബുദ്ധിമുട്ട് കാരണം മാനസിക പ്രയാസത്തിലായിരുന്ന യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു കോടിക്കല്‍ സ്വദേശി നിഖില്‍ പൂജാരി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയിലേക്ക് പോയി എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഉച്ചവരെ ഉറങ്ങുന്ന ശീലം നിഖിലിനുണ്ടായിരുന്നതിനാല്‍, വീട്ടുകാര്‍ അത്ര ശ്രദ്ധിച്ചില്ല. വൈകുന്നേരമായിട്ടും വാതില്‍ തുറന്നു പുറത്തു വരാതിരുന്നപ്പോള്‍ വീട്ടുകാരില്‍ സംശയം ജനിച്ചു. രാത്രി 8:15 ഓടെ വീട്ടുകാര്‍ വാതിലിലൂടെ നോക്കിയപ്പോള്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാകാം നിഖില്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. വിവിധ മൊബൈല്‍ ലോണ്‍ ആപ്പുകള്‍ വഴി യുവാവ് പണം കടം വാങ്ങിയിരുന്നതായും കടം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ള വിവരമുണ്ട്. ഇതിനാല്‍ യുവാവ് മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഉര്‍വ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments