ദുബൈ: യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ സര്‍വിസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്‌സിന്റെ സ്വന്തം എയര്‍ അറേബ്യ (Air Arabia). 149 ദിര്‍ഹം (ഏകദേശം 3,500 രൂപയ്ക്ക് താഴെ) മുതല്‍ ആരംഭിക്കുന്ന വണ്‍വേ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് എയര്‍ ഇന്ത്യ നടത്തിയത്. ഇന്നലെ (June 30) തുടങ്ങിയ ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമാണുള്ളത്. ജൂലൈ 6 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ടിക്കറ്റെടുത്തവര്‍ ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യണം.
അവധിക്കാല യാത്ര ആലോചിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസിക്കുവേണ്ടിയാണ് പുതിയ ഓഫറുകള്‍. വേനലവധിക്ക് നാട്ടിലേക്ക് പോകാനും തിരിച്ചുവരാനും ആഗ്രഹിക്കുന്നവര്‍ക്ക് ഓഫറുകള്‍ ഏറെ പ്രയോജനംചെയ്യും. ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഓഫറുകള്‍ക്കൊപ്പം ഗള്‍ഫ് സെക്ടറിലെ പ്രധാന നഗരങ്ങളിലേക്കും എയര്‍ അറേബ്യ ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്.
ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഓഫറുകള്‍
അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്ക്: വണ്‍ വേ ടിക്കറ്റിന് 315 യുഎഇ ദിര്‍ഹം (ഏകദേശം 7,360 രൂപ) മുതല്‍.
അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്: വണ്‍വേ ടിക്കറ്റിന് 325 യുഎഇ ദിര്‍ഹം (7,590 രൂപ) മുതല്‍.
അബുദാബിയില്‍ നിന്ന് ചെന്നൈയിലേക്ക്: 275 യുഎഇ ദിര്‍ഹം (64,20 രൂപ) മുതല്‍.
ഷാര്‍ജയില്‍ നിന്ന് അഹമ്മദാബാദിലേക്ക്: 299 യുഎഇ ദിര്‍ഹം (6,980 രൂപ) മുതല്‍.
ഷാര്‍ജയില്‍ നിന്ന് ഡല്‍ഹിയിലേക്ക്: 317 യുഎഇ ദിര്‍ഹം (7,390 രൂപ) മുതല്‍.
ഷാര്‍ജയില്‍ നിന്ന് മുംബൈയിലേക്ക്: 323 യുഎഇ ദിര്‍ഹം (7,530 രൂപ) മുതല്‍.
ഗള്‍ഫ് സെക്ടറിലേക്കുള്ള ഓഫറുകള്‍
ഷാര്‍ജയില്‍ നിന്ന് ബഹ്‌റൈന്‍, മസ്‌കത്ത് എന്നിവിടങ്ങളിലേക്ക്: 149 ദിര്‍ഹം മുതല്‍.
ഷാര്‍ജയില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് 449 ദിര്‍ഹം മുതല്‍.
ഷാര്‍ജയില്‍ നിന്ന് ദമാം, റിയാദ്, കുവൈത്ത്, സലാല എന്നിവിടങ്ങളിലേക്ക്: 199 ദിര്‍ഹം മുതല്‍.
ഷാര്‍ജയില്‍ നിന്ന് തബൂക്ക്, യാന്‍ബു എന്നിവിടങ്ങളിലേക്ക്: 298 ദിര്‍ഹം മുതല്‍.
ഷാര്‍ജയില്‍ നിന്ന് ദോഹയിലേക്ക്: 399 ദിര്‍ഹം മുതല്‍.
ഷാര്‍ജയില്‍ നിന്ന് താഇഫിലേക്ക്: 574 ദിര്‍ഹം മുതല്‍.
0 Comments