കാഞ്ഞങ്ങാട്ട് ഡി എം ഒ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസ് ജല പീരങ്കി പ്രയോഗിച്ചു

കാഞ്ഞങ്ങാട്ട് ഡി എം ഒ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം: പൊലീസ് ജല പീരങ്കി പ്രയോഗിച്ചു



കാഞ്ഞങ്ങാട്: ആരോഗ്യമേഖലയിലെ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ടെ ഡി എം ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വ്യാഴാഴ്ച ഉച്ചയോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രി കോംപ്ലക്‌സിലുള്ള ഡി എം ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.


മാര്‍ച്ച് ആശുപത്രിക്ക് മുന്നില്‍ പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. സമരക്കാര്‍ പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. സമരം ഉദ് ഘാടനം ചെയ്തതിന് ശേഷവും സംഘര്‍ഷം ഉണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ സമരക്കാര്‍ പിരിഞ്ഞു പോയി.

Post a Comment

0 Comments