ഇ-മാലിന്യം ശേഖരിക്കുവാന്‍ ഇനി ഹരിതകര്‍മസേനയും

ഇ-മാലിന്യം ശേഖരിക്കുവാന്‍ ഇനി ഹരിതകര്‍മസേനയും



കാസർകോട്: ഇ-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍നിന്നും വിലനല്‍കി ശേഖരിക്കാന്‍ ഒരുങ്ങുകയാണ് ഹരിതകര്‍മസേന. ഓരോ ഇനത്തിനും പ്രത്യേകം വിലനല്‍കിയാണ് ശേഖരിക്കുക തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലുള്ള ഇമാലിന്യശേഖരണത്തിനുള്ള ഒരുക്കങ്ങള്‍ കാസര്‍കോട് ജില്ലയില്‍ തുടങ്ങി.


ആദ്യഘട്ടത്തില്‍ ജില്ലയിലെ നീലേശ്വരം നഗരസഭ, കാഞ്ഞങ്ങട് നഗരസഭ, കാസര്‍കോട് നഗരസഭ, പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും ഇ-മാലിന്യംശേഖരിക്കുക. ജൂലൈ15 മുതല്‍ 31 വരെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. ഇതിനു മുന്നോടിയായി നഗരസഭാഉദ്യോഗസ്ഥരുടെ യോഗം ചേരുകയും തുടര്‍ന്ന് ഹരിത കര്‍മസേനയ്ക്ക് ക്ലീന്‍കേരളകമ്പനി പരിശീലനം നല്‍കുകയും ചെയ്തു. പുനഃചംക്രമണ സാധ്യമായവ , അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങള്‍ , ഇമാലിന്യത്തിന്റെ വില ,ഭവിഷ്യത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ ്പരിശീലനംനല്‍കിയത്. ഹരിതകര്‍മസേനശേഖരിക്കുന്ന ഇമാലിന്യംക്ലീന്‍കേരള കമ്പനിക്ക് നല്‍കുകയും കമ്പനി ഹരിതകര്‍മസേനയ്ക്ക ്തുക കൈമാറുകയുംചെയ്യും. ക്ലീന്‍കേരള കഴിഞ്ഞസാമ്പത്തികവര്‍ഷത്തില്‍ 59 ടണ്‍ പുനഃചംക്രമണമായ ഇമാലിന്യവും അപകടകരമായ 210 കിലോമാലിന്യവും ശേഖരിച്ചു.

Post a Comment

0 Comments