2026ലെ ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങിയെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് വളരെ നേരത്തെയാണ് 2026ലെ ഹജ്ജിനുള്ള ഒരുക്കുങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പുതിയ ഹജ്ജ് 2026 പോളിസി കേന്ദ്ര മൈനോറിറ്റി മന്ത്രാലയം പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ വിപുലമായ സംവിധാനങ്ങളാണ് കേരളത്തിൽ അപേക്ഷ സമർപ്പിക്കാൻ ഒരുക്കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
ഓരോ നിയോജക മണ്ഡലങ്ങളിലും കൂടുതൽ അപേക്ഷകളുള്ള സ്ഥലങ്ങളിൽ പഞ്ചായത്ത് അടിസ്ഥാനത്തിലും ഹെൽപ് ഡെസ്ക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഹജ്ജ് അപേക്ഷ സമർപിക്കാനായി 350 സേവന കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലുമായി തയാറാക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും സന്നദ്ധ പ്രവർത്തകർ ആയിട്ടുള്ള ഹജ്ജ് ട്രൈനിർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് ഹജ്ജിന് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി.
കുറഞ്ഞ സമയപരിധിയുള്ള 20 ദിവസം കൊണ്ടുള്ള ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യം ഇത്തവണത്തെ പ്രത്യേകതയാണ്. ഇത്തരത്തിൽ കുറഞ്ഞ സമയത്തെ ഹജ്ജിന് കേരളത്തിൽ നിന്നും കൊച്ചി എംബാർകേഷൻ പോയിന്റ് മുഖേനെ മാത്രമേ ഹജ്ജിനു പോകാൻ കഴിയുകയുള്ളൂ. അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്നവർക് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലൂടെയും ഹജ്ജ് സുവിധ ആപ്പും മുഖേനെയും ഹജ്ജിന് നേരിട്ട് അപേക്ഷിക്കുകയും ചെയ്യാം.
0 Comments