കാഞ്ഞങ്ങാട്ട് പത്താംക്ലാസുകാരി പ്രസവിച്ച സംഭവം; പ്രതിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും

കാഞ്ഞങ്ങാട്ട് പത്താംക്ലാസുകാരി പ്രസവിച്ച സംഭവം; പ്രതിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും



കാഞ്ഞങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി കഴിഞ്ഞ ദിവസമാണ് വീട്ടില്‍ പ്രസവിച്ചത്. രക്തസ്രാവത്തെ തുടര്‍ന്ന് തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി ചികില്‍സതേടിയിരുന്നു. ആശുപത്രി അധികൃതരാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പ്രതി ഇവരുടെ ഒരു ബന്ധുവാണെന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.

Post a Comment

0 Comments