സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് കൊണ്ടുള്ള ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ജയന്‍ അറിയിച്ചു. പ്ലാസ്റ്റിക് കൊടികള്‍ പരിസ്ഥിതിക്ക് ഹാനികരവും, ആഘോഷങ്ങള്‍ക്ക് ശേഷം ഇവ മാലിന്യമായി മാറി ശുചിത്വ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുമാണ്. അതിനാല്‍ കടലാസ്, തുണി പോലുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പതാകകള്‍ മാത്രം ഉപയോഗിക്കുന്നതിനാണ് അനുമതി ഉള്ളത്. പ്ലാസ്റ്റിക് കൊടികളുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം, പ്രദര്‍ശനം എന്നിവ കണ്ടെത്തിയാല്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും, പഞ്ചായത്ത്,മുനിസിപ്പല്‍ തല വിജിലന്‍സ് സ്‌ക്വാഡും മുഖേന പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ദേശീയ പതാകയുടെ ബഹുമാനം പാലിച്ച്, മലിനീകരണമില്ലാത്ത രീതിയില്‍ ആഘോഷങ്ങള്‍ക്ക് സഹകരിക്കണമെന്നും ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.
0 Comments