കല്ല്യോട്ടെ ഇരട്ട കൊല കേസിലെ പ്രതിയായിരുന്ന സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിന് പാർട്ടിയിൽ നിന്നും പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു

കല്ല്യോട്ടെ ഇരട്ട കൊല കേസിലെ പ്രതിയായിരുന്ന സിപിഎം പ്രാദേശിക നേതാവിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിന് പാർട്ടിയിൽ നിന്നും പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു



കല്ല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായായിരുന്ന സിപിഎം നേതാവിന്റെ മകന്റെ വിവാഹ വിരുന്നില്‍ പങ്കെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തു. മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാനും ബാലകൃഷ്ണന്റെ സഹോദരനുമായ സി രാജന്‍ പെരിയ, പെരിയ സഹകരണ ബാങ്ക് പ്രസിഡണ്ട് ടി രാമകൃഷ്ണന്‍, മുന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രമോദ് കുമാര്‍ പെരിയ എന്നിവരെയാണ് കെപിസിസി പ്രസിഡണ്ട് തിരിച്ചെടുത്തത്. ഇത് സംബന്ധിച്ച കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎല്‍എയുടെ അറിയിപ്പ് കാസര്‍കോട് ഡിസിസി പ്രസിഡണ്ട് പികെ ഫൈസലിന് ലഭിച്ചു. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിലാണ് പുറത്താക്കിയ നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തത്. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പരാതിയെ തുടര്‍ന്നാണ് വിവാഹ വിരുന്നില്‍ പങ്കെടുത്തെ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായത്.

Post a Comment

0 Comments