കുണിയ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 9 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കുണിയ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 9 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍




കാഞ്ഞങ്ങാട്: കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിനു കീഴിലുള്ള കുണിയ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട ഒന്‍പതു വിദ്യാര്‍ത്ഥികളെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. രണ്ടു ദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കു അസ്വസ്ഥത ഉണ്ടായിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് ഛര്‍ദ്ദിയും വയറിളക്കവുമായി ആശുപത്രിയില്‍ ചികിത്സ തേടിയത്.

Post a Comment

0 Comments