തൃക്കരിപ്പൂർ: കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയ അൽ ഹുദാ ആർട്സ് & സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ 2025-26 കാലയളവിലേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി. ബീരിച്ചേരി ഫുട്ബോൾ ടർഫിൽ വെച്ച് നടന്ന ചടങ്ങിൽ ഷഫീഖ് വി പി പി, ഷഫീഖ് പി പി എന്നിവർ ക്ലബ് ഭാരവാഹികളിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ക്യാമ്പയിൻ സെപ്റ്റംബർ 20ന് അവസാനിക്കും.
0 Comments