തിരുവനന്തപുരം ∙ സംസ്ഥാനത്തിലെ മികച്ച പോലീസ് സ്റ്റേഷനുകൾക്ക് മുഖ്യമന്ത്രിയുടെ ട്രോഫി നല്കുന്നതിനായി രൂപീകരിച്ച സ്ക്രീനിംഗ് കമ്മിറ്റി 2024-ലെ മികച്ച പോലീസ് സ്റ്റേഷനുകളുടെ പട്ടിക പ്രഖ്യാപിച്ചു.
അലപ്പുഴ ജില്ലയിലെ മുഹമ്മ പോലീസ് സ്റ്റേഷൻ ഒന്നാം സ്ഥാനവും, തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ രണ്ടാം സ്ഥാനവും, കാസർഗോഡ് ജില്ലയിലെ ബേക്കൽ പോലീസ് സ്റ്റേഷൻ മൂന്നാം സ്ഥാനവും നേടി.
പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമത, ജനസൗഹൃദം, ശുചിത്വം, സേവനനിലവാരം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചായിരുന്നു മൂല്യനിർണ്ണയം.
ബേക്കൽ പോലീസ് സ്റ്റേഷന്റെ കാര്യക്ഷമമായ സേവനനിലവാരവും പൊതുജനങ്ങളോടുള്ള സൗഹൃദപരമായ സമീപനവും മൂല്യനിർണ്ണയത്തിൽ ഉയർന്ന സ്ഥാനത്തേക്കെത്തിക്കാൻ സഹായിച്ചു.

0 Comments