വെള്ളിക്കോത്ത്: ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അജാനൂർ പഞ്ചായത്തിൽ വിജയികളായ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അസംബ്ലി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ അജാനൂർ ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിലെയും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അജാനൂർ പഞ്ചായത്തിലെ 24 വാർഡുകളിൽ 12 സീറ്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും 8 സീറ്റ് ഐക്യ ജനാധിപത്യ മുന്നണിക്കും നാല് സീറ്റ് ബി.ജെ പി ക്കു മാണ് ലഭിച്ചത്. വാർഡ് ഒന്ന് (മുക്കൂട്) ദീപ വിനോദൻ, വാർഡ് രണ്ട് (പാടിക്കാനം) സുധ അശോകൻ വാർഡ് 3 (രാവണേശ്വരം) തമ്പാൻ മക്കാക്കോട്ട്, വാർഡ് 4 (രാമഗിരി) ദീപ പ്രവീൺ, വാർഡ് 5 (വേലാശ്വരം) കെ. വി. സുകുമാരൻ (എല്ലാവരും എൽ.ഡി.എഫ്) വാർഡ് ആറ് (ചിത്താരി) സി.പി. സുബൈർ, വാർഡ് 7 (മാണിക്കോത്ത്) മുഹമ്മദ് കുഞ്ഞി (ഇരുവരും യുഡിഎഫ്), വാർഡ് 8 മടിയൻ വി. വി.തുളസി, വാർഡ് 9 (വെള്ളിക്കോത്ത്) കെ. സി.ശ്രീവിദ്യ, വാർഡ് 10 (മൂലക്കണ്ടം) എം. ഷിജി (എല്ലാവരുംഎൽ.ഡി.എഫ്) വാർഡ് 11 (പുതിയ കണ്ടം) ഗീത ബാബുരാജ് (ബിജെപി),വാർഡ് 12 (കാട്ടുകുളങ്ങര) പി. കെ. കാർത്യായനി(യു ഡി എഫ്), വാർഡ് 13 (രാംനഗർ) കെ.സജി,വാർഡ് 14 (പള്ളോട്ട് )പി. അർജുൻ യോഗി( ഇരുവരും ബിജെപി),വാർഡ് 15 (കിഴക്കുംകര) മൂലക്കണ്ടം പ്രഭാകരൻ, വാർഡ് 16 (തുളിച്ചേരി )എം. വി. രാഘവൻ (ഇരുവരും എൽ.ഡി.എഫ്), വാർഡ് 17 (അതി ഞ്ഞാൽ) ഖാലിദ് അറബിക്കാടത്ത്, വാർഡ് 18 കൊളവയൽ സി. കുഞ്ഞാമിന (ഇരുവരും യു. ഡി. എഫ്), വാർഡ് 19 (ഇട്ടമ്മൽ) കെ. അപർണ്ണ (എൽ ഡി എഫ് ),വാർഡ് 20 (അജാനൂർ കടപ്പുറം) സി. സുമിത, വാർഡ് 21 (മുട്ടുംതല) കെ. അഹമ്മദ് നദീർ (ഇരുവരും യു ഡി എഫ്), വാർഡ് 22 (പൊയ്യക്കര) ടി.വി. കാവ്യ (എൽ.ഡി. എഫ് ), വാർഡ് 23 (മല്ലിക മാട്) കെ. വി. രതീശൻ(ബി.ജെ. പി), വാർഡ് 24 (ബാരിക്കാട്) സി. എച്ച്..നിസാമുദ്ദീൻ (യു. ഡി.എഫ് ) എന്നിവരാണ് സത്യപതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ആദ്യം മുതിർന്ന അംഗമായ ഏഴാം വാർഡ് മാണിക്കോത്തിലെ അംഗമായ മുഹമ്മദ് കുഞ്ഞിക്ക് വരണാധികാരിയായ ടി. ഗോകുലൻ സത്യവാചകം ചൊല്ലി കൊടുത്തു. മറ്റ് അംഗങ്ങൾക്ക് വാർഡ് നമ്പറുകളുടെ ക്രമ പ്രകാരം മുഹമ്മദ് കുഞ്ഞി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പഞ്ചായത്ത് ഹാളിൽ വച്ച് മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും ഈ യോഗത്തിൽ പ്രസിഡന്റ് / വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിസംബർ 27 ന് നടക്കുന്ന വിവരം സംബന്ധിച്ച നോട്ടീസ് സെക്രട്ടറി കെ. എ. ച്ച് അനീഷ് കുമാർ വായിക്കുകയും ചെയ്തു.
ചടങ്ങിൽ അംഗങ്ങളുടെ ബന്ധു മിത്രാദികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും, സാമൂഹ്യ സാംസ്കാരിക സന്നദ്ധ പ്രവർത്തകരും അടക്കം നിരവധി പേർ പങ്കെടുത്തു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ