തിങ്കളാഴ്‌ച, ജനുവരി 12, 2026


കണ്ണൂർ: എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് ഇരിട്ടിയിൽ വെച്ച് വെട്ടേറ്റു. മുഹമ്മദ് നൈസാമിനാണ് ആക്രമണത്തിൽ പരുക്കേറ്റത്. ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് എംഎസ്എഫ് ആരോപിച്ചു.  ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഇരിട്ടി വിളക്കോട് വെച്ചാണ് നൈസാമിനെ വെട്ടിപരുക്കേൽപ്പിച്ചത്. പരുക്കേറ്റ നിസാം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.  പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീ​ഗ്-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ തർക്കം ഉണ്ടായിരുന്നു. വോട്ടെടുപ്പ് ദിനത്തിലും പലയിടത്തും സംഘർഷാവസ്ഥ ഉണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായാണ് നിസാമിന് നേരെയുള്ള ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ