വെള്ളിയാഴ്‌ച, ജനുവരി 16, 2026


കാഞ്ഞങ്ങാട്: അജാനൂര്‍ മാപ്പിള എല്‍പി സ്‌കൂളില്‍ കള്ളന്‍ കയറി. ഓഫീസിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ മുറിയിലുണ്ടായിരുന്ന 5 ലാപ്‌ടോപ്പുകള്‍ കവരുകയായിരുന്നു. പണവും കവര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ അധ്യാപകരെത്തിയപ്പോഴാണ് മോഷണ സംഭവം ശ്രദ്ധയില്‍പെടുന്നത്. സ്‌കൂളിലെ ക്ലാസ് മുറിയലും ഗോഡൗണിലും മോഷ്ടാക്കള്‍ കയറിയിരുന്നു. സഞ്ചയ്ക ബാങ്കില്‍ നിക്ഷേപിക്കാന്‍ വച്ച പണവും മോഷണം പോയിട്ടുണ്ട്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഗുലാബ് മുഹമ്മദ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ