കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന് റോഡില്‍ റെയില്‍വേ നിര്‍മിച്ച പുതിയ ഓവുചാലിലേക്കു മീന്‍ മാര്‍ക്കറ്റില്‍നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നു. സംഭവത്തില്‍ പരാതിയുമായി റെയില്‍വേ രംഗത്തെത്തി. നവീകരിച്ച റോഡ് തുറന്നുകൊടുക്കും മുന്‍പ് തന്നെ മീന്‍ മാര്‍ക്കറ്റില്‍നിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുകിവരാന്‍ തുടങ്ങിയിരുന്നു. ഒഴുകിയെത്തിയ ജലം ഓടയില്‍ കെട്ടിക്കിടക്കുകയാണ്. ഇതില്‍നിന്നു രൂക്ഷമായ ദുര്‍ഗന്ധം വമിക്കാനും തുടങ്ങി. ലക്ഷങ്ങള്‍ ചെലവഴിച്ച് മീൻമാര്ക്കറ്റില് സംസ്കരണ കേന്ദ്രം സ്ഥാപിച്ചെങ്കിലും ഏറെ വൈകാതെ പ്രവര്‍ത്തനം നിലച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ